കര്‍ഷകര്‍ക്ക് പിന്തുണയുമായി ശനിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകനും ലോക്പാല്‍ സമരനേതാവുമായ അണ്ണാ ഹസാരെ
അഹമ്മദാബാദ്: കര്‍ഷകര്‍ക്ക് പിന്തുണയുമായി ശനിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സാമൂഹ്യപ്രവര്‍ത്തകനും ലോക്പാല്‍ സമരനേതാവുമായ അണ്ണാ ഹസാരെ. അഹമ്മദ്‌നഗറിലായിരിക്കും നിരാഹാരസമരം തുടങ്ങുക.
കര്‍ഷകരുടെ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കഴിഞ്ഞ മൂന്ന് മാസങ്ങളിലായി അഞ്ചുതവണ പ്രധാനമന്ത്രിക്കും കേന്ദ്രകൃഷിമന്ത്രിക്കും കര്‍ഷകരുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു.എന്നാല്‍ പ്രശ്‌നപരിഹാരം കണ്ടെത്താന്‍ ഇതുവരെ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

No comments