ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്ബളം പരിഷ്കരണം സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്ബളം പരിഷ്കരണം സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിച്ചു. കുറഞ്ഞ ശമ്ബളം 23,000 രൂപയാണ് ശുപാര്‍ശ ചെയ്തിട്ടുള്ളതെന്ന് ശമ്ബള പരിഷ്കരണ കമീഷന്‍ ചെയര്‍മാന്‍ കെ. മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലത് 16,500 രൂപയായിരുന്നു.
കൂടിയ ശമ്ബളം 1,66,800 രൂപയാണ്. നേരത്തെ 1,20,000 ആയിരുന്നു. ശമ്ബള സ്കെയിലുകളുടെ എണ്ണം 27 ആണ്. ഇതില്‍ 83 ശമ്ബള സ്റ്റേജുകള്‍ ഉണ്ടാകും.
വീട്ടുവാടക അലവന്‍സ് ഇനി കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ അടിസ്ഥാന ശമ്ബളത്തിന്‍റെ പത്ത് ശതമാനവും ജില്ല ആസ്ഥാനത്തെ നഗരസഭകളില്‍ എട്ട് ശതമാനവും മറ്റു നഗരസഭകളില്‍ ആറ് ശതമാനവും പഞ്ചായത്ത് തലങ്ങളില്‍ നാല് ശതമാനവും നല്‍കാന്‍ ശുപാര്‍ശ ചെയ്തു.

No comments