രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനേയും പരോക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്ബില്‍
തിരുവനന്തപുരം: കന്യാസ്ത്രീ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയമായ രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനേയും പരോക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്ബില്‍ എംഎല്‍എ. 'ഹൃദയത്തില്‍ നിന്ന് നേരിട്ടുള്ള ബന്ധമാണിത്. ഹഗ്ഗ് ഡിപ്ലോമസിക്കാരും ആ പരാജയ രാഘവനും കാണണ്ട' ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ട് ഷാഫി പറമ്ബില്‍ കുറിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനും മണ്ഡല സന്ദര്‍ശനത്തിനുമായാണ് രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനം. ഇതിനിടെ വയനാട് അമ്ബലവയലില്‍ വച്ചാണ് കന്യാസ്ത്രീ രാഹുല്‍ ഗാന്ധിയെ വാത്സല്യത്തോടെ ആലിംഗനം ചെയ്തത്.

No comments