നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ അപ്രതീക്ഷിത വിയോഗം മലയാളികള്‍ക്ക് തീരാ വേദന
കണ്ണൂര്‍: 98ാം വയസില്‍ കോവിഡിനെ അതിജീവിച്ച് മലയാളികള്‍ക്ക് വലിയ പ്രചോദനമായി മാറിയ നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ അപ്രതീക്ഷിത വിയോഗം മലയാളികള്‍ക്ക് തീരാ വേദനയാണ് സമ്മാനിക്കുന്നത്. മലയാളികളുടെ സ്വന്തം മുത്തച്ഛനെന്ന പദവി നല്‍കി ഓരോ മലയാളിയും സ്‌നേഹിച്ച അദ്ദേഹത്തിന്റെ വേര്‍പാട് വീട്ടിലെ ഒരാള്‍ നഷ്ടപ്പെട്ട വേദനയ്ക്ക് തുല്യമാണ്.
ദേശാടനത്തിലെ കരയിപ്പിച്ച മുത്തച്ഛനും കല്യാണരാമനിലെ ഏറെ ചിരിപ്പിച്ച മുത്തച്ഛനുമായി അദ്ദേഹം നിറഞ്ഞാടിയത് കാലങ്ങളെ അതിജീവിച്ചും നിലനില്‍ക്കുന്ന വേഷങ്ങളാണ്. ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചില്ലെങ്കിലും കുറച്ച് വേഷങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മലയാളി സിനിമാ-രാഷ്ട്രീയ-സാംസ്‌കാരിക ലോകം രംഗത്തെത്തിയിരിക്കുകയാണ്.

No comments