Breaking News

കൊവിഡ് വാക്സിന്‍ കുത്തിവയ്പെടുത്ത ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു

 


ഹൈദരാബാദ് : കൊവിഡ് വാക്സിന്‍ കുത്തിവയ്പെടുത്ത ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു.തെലുങ്കാനയിലെ നിര്‍മ്മല്‍ ജില്ലയിലെ 42കാരനായ ആരോഗ്യപ്രവര്‍ത്തകനാണ് വാക്സിനേഷന് പിന്നാലെ മരിച്ചത് കുണ്ടല പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ 19ന് രാവിലെ 11.30നാണ് ഇയാള്‍ വാക്സിനേഷന്‍ എടുത്തത്. ജനുവരി 20ന് പുലര്‍ച്ചെ 2.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 530ന് മരിച്ചു,​

വാക്സിനേഷന്‍ കാരണമല്ല മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യവകിുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരം വ്യക്തമാകൂ. ജില്ലാ എ.ഇ.എഫ്.ഐ സമിതി സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതായും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

No comments