Breaking News

അമേരിക്കന്‍ പ്രസിഡന്‍റ്​ പദം ഒഴിഞ്ഞ്​ ഡൊണള്‍ഡ്​ ട്രംപ്​ വൈറ്റ്​ ഹൗസ്​ വിടുംമുമ്ബ്​ അവിടെ വെച്ച്‌​ മകള്‍ ടിഫാനിയുടെ വിവാഹ നിശ്​ചയം

 


വാഷിങ്​ടന്‍: അമേരിക്കന്‍ പ്രസിഡന്‍റ്​ പദം ഒഴിഞ്ഞ്​ ഡൊണള്‍ഡ്​ ട്രംപ്​ വൈറ്റ്​ ഹൗസ്​ വിടുംമുമ്ബ്​ അവിടെ വെച്ച്‌​ മകള്‍ ടിഫാനിയുടെ വിവാഹ നിശ്​ചയം നടന്നു. കാമുകനായ മൈക്കല്‍ ബൗലോസിനൊപ്പം വൈറ്റ് ഹൗസിന്‍റെ വരാന്തയില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച്‌​ ടിഫാനി തന്നെയാണ്​ വിവാഹനിശ്ചയത്തിന്‍റെ വാര്‍ത്ത പുറത്തുവിട്ടത്.


വിവാഹനിശ്ചയം കഴിഞ്ഞെന്നും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയാണെന്നുമുള്ള അടിക്കുറിപ്പോടെ ബൗലോസും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്‍റെ രണ്ടാം ഭാര്യ മര്‍ല മേപ്പിള്‍സിന്‍റെ ഏക മകളാണ് 27 കാരിയായ ടിഫാനി. 23കാരനായ ബൗലോസ്​ നൈജീരിയന്‍ ബിസിനസ് സാമ്രാജ്യത്തിന്‍റെ പിന്തുടര്‍ച്ചാവകാശിയാണ്​.

No comments