ട്രാക്ടര്‍ പരേഡ് അവസാനിപ്പിച്ച് സമരസ്ഥലത്തേക്ക് മടങ്ങാന്‍ കര്‍ഷകരോട് നേതൃത്വം ആഹ്വാനം ചെയ്തു.
ന്യൂഡല്‍ഹി: ട്രാക്ടര്‍ പരേഡ് അവസാനിപ്പിച്ച് സമരസ്ഥലത്തേക്ക് മടങ്ങാന്‍ കര്‍ഷകരോട് നേതൃത്വം ആഹ്വാനം ചെയ്തു. സമരം സമാധാനപരമായി തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.
റിപബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചില്‍ വന്‍സംഘര്‍ഷമുണ്ടായിരുന്നു. ചെങ്കോട്ടയില്‍ ദേശീയ പതാകക്ക് താഴെയായി കര്‍ഷകര്‍ തങ്ങളുടെ പതാക ഉയര്‍ത്തിയിരുന്നു. ഏറെ സമയത്തിന് ശേഷമാണ് ചെങ്കോട്ടയില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിനായത്. കേന്ദ്രസേനയും അര്‍ധസൈനികരും കര്‍ഷകസമരത്തെ നേരിടാനായി രംഗത്തിറങ്ങിയിരുന്നു.

No comments