Breaking News

ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ ആര്‍ ഗൗരിയമ്മ ഒഴിഞ്ഞു.


ആലപ്പുഴ : ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ ആര്‍ ഗൗരിയമ്മ ഒഴിഞ്ഞു. അനാരോഗ്യം മൂലമാണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്.


എഎന്‍ രാജന്‍ബാബുവിനെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഗൗരിയമ്മയ്ക്ക് സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്‍കും. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം.


1994ല്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ഗൗരിയമ്മയാണ് ജെഎസ്‌എസ് ജനറല്‍ സെക്രട്ടറി.

No comments