രാജസ്ഥാന് നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
ജയ്പൂര്‍: രാജസ്ഥാന് നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 3035 വാര്‍ഡുകളില്‍ ഒന്നൊഴികെയുള്ളവയിലെ ഫലസൂചന പുറത്തുവന്നപ്പോള്‍ 1197 സീറ്റുകളുമായി കോണ്‍ഗ്രസ് മുന്നിലാണ്. 1140 സീറ്റുകളുമായി ബി.ജെ.പി തൊട്ടു പിന്നിലുണ്ട്. സ്വതന്ത്രര്‍ 634 സീറ്റുകളിലും മുന്നിലെത്തി. എന്‍.സി.പി 64 ഉം ഹനുമാന്‍ ബെനിവാലിന്റെ ആര്‍.എല്‍.പി 13 സീറ്റുകളിലും മുന്നിലാണ്.
80 നഗരസഭ, ഒന്‍പത് നഗരസഭ കൗണ്‍സില്‍, ഒരു മുനിസിപ്പല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കായി ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ പതിനായിരത്തോളം സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ടായിരുന്നു. 22.84 ലക്ഷം വോട്ടര്‍മാരില്‍ 76.52 ശതമാനം പേര്‍ വോട്ട് ചെയ്തു.
രാജസ്ഥാനിലെ മുനിസിപ്പല്‍ ബോഡി തെരഞ്ഞെടുപ്പില്‍ നേരത്തേ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

No comments