പാണക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തെ സി.പി.എം വര്‍ഗീയവത്കരിച്ചുവെന്ന് രമേശ് ചെന്നിത്തല.
മലപ്പുറം : പാണക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനത്തെ സി.പി.എം വര്‍ഗീയവത്കരിച്ചുവെന്ന് രമേശ് ചെന്നിത്തല. ലീഗ് യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ്. ചര്‍ച്ചയും സംഭാഷണവും പുതിയ കാര്യമല്ല. എ വിജയരാഘവന്‍ വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നത്. വോട്ടിനായി ഇടത് മുന്നണി വര്‍ഗീയത ആളിക്കത്തിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
കേരളത്തിലെ മുഖ്യമന്ത്രി വര്‍ഗീയതക്ക് തുടക്കം കുറിച്ചു. രണ്ട് വോട്ടിന് വേണ്ടിയാണ് വര്‍ഗീയത ഉന്നയിക്കുന്നത്. മതേതരത്വ നിലപാട് ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ആരും വരണ്ട. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

No comments