പതാക ചെങ്കോട്ടയിലെ കൊടിമരത്തില്‍ നാട്ടിയവര്‍ക്ക് ഖലിസ്താന്‍ വിഘടനവാദികളുമായി ബന്ധമുണ്ടോയെന്ന അന്വേഷണവുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍.
ന്യൂഡല്‍ഹി: സിഖ് ഗുരുദ്വാരകളിലുംമറ്റും കെട്ടാറുള്ള നിഷാന്‍ സാഹിബ് പതാക ചെങ്കോട്ടയിലെ കൊടിമരത്തില്‍ നാട്ടിയവര്‍ക്ക് ഖലിസ്താന്‍ വിഘടനവാദികളുമായി ബന്ധമുണ്ടോയെന്ന അന്വേഷണവുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍. പഞ്ചാബ് താന്‍ തരണ്‍ ജില്ലയിലെ വാന്‍താരാസിങ് ഗ്രാമക്കാരനായ ജുഗ്രാജ് സിങ് എന്ന യുവാവാണ് കൊടി നാട്ടിയതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇയാളുടെ ബന്ധു ഇക്കാര്യം പങ്കുവെക്കുന്ന വീഡിയോയും പുറത്തുവന്നു.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഖലിസ്താന്‍ പതാക ഉയര്‍ത്തുന്നവര്‍ക്ക് രണ്ടരലക്ഷംരൂപ പ്രതിഫലംനല്‍കുമെന്ന് നിരോധിതസംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് രണ്ടാഴ്ചമുമ്ബ് പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണോ കിസാന്‍ പരേഡിന്റെ റൂട്ടുമാറ്റി കര്‍ഷകരില്‍ ഒരുവിഭാഗം എത്തിയതെന്ന് അന്വേഷിക്കുകയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍.

No comments