Breaking News

ന്യൂസ്ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്.

 


വാഷിംഗ്ടണ്‍: ന്യൂസ്ഫീഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നത പ്രചരിപ്പിക്കുന്ന ചര്‍ച്ചകള്‍ നിയന്ത്രിക്കുമെന്നും, ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റം വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേഷനുകള്‍ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അനീതിക്കെതിരേ സംസാരിക്കാനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ളവരില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകാം. എന്നാല്‍ രാഷ്ട്രീയമോ, പോരാട്ടമോ ഞങ്ങളുടെ സേവനങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ അനുഭവങ്ങളെ കീഴടക്കുന്നതിനോട് താല്പര്യമില്ലെന്നാണ് കമ്മ്യൂണിറ്റിയില്‍ നിന്ന് ലഭിച്ച പ്രതികരണം.'-അദ്ദേഹം പറഞ്ഞു

കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

No comments