എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിക്ക് കോട്ടയം ഡി.സി.സിയില്‍ വരവേല്‍പ്
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ-മേല്‍നോട്ട സമിതി അധ്യക്ഷനായി കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നിര്‍ദേശിച്ച മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിക്ക് കോട്ടയം ഡി.സി.സിയില്‍ വരവേല്‍പ്. ചടങ്ങില്‍ ഗ്രൂപ്പുകള്‍ക്കതീതമായി കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെയും നേതാക്കളുടെയും സാന്നിധ്യവും ശ്രദ്ധേയമായി.
തിങ്കളാഴ്ച രാത്രി ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച രാവിലെ നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് കോട്ടയത്തെത്തിയത്. കഴിഞ്ഞ ദിവസം നിര്യാതയായ പാമ്ബാടി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് അന്നമ്മ ചെറിയാെന്റ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡി.സി.സി ഓഫിസില്‍ എത്തി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.

No comments