Breaking News

ബ്രസീലില്‍നിന്ന് ജപ്പാനില്‍ എത്തിയവരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

 


ടോക്യോ > ബ്രസീലില്‍നിന്ന് ജപ്പാനില്‍ എത്തിയവരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. നേരത്തേ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വകഭേദങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇതെന്ന് ജപ്പാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് നാല്‍പ്പത് വയസ്സുള്ള പുരുഷനിലും മുപ്പത് വയസ്സുള്ള സ്ത്രീയിലും രണ്ട് കൗമാരക്കാരിലും പുതിയ വകഭേദം കണ്ടത്. ഇതിനെ വിലയിരുത്താന്‍ മറ്റ് രാജ്യങ്ങളും ഡബ്ല്യുഎച്ച്‌ഒയും മറ്റ് വിദഗ്ധരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ലഭ്യമായ വാക്സിന്‍ ഇതിന് ഫലിക്കുമോ എന്ന് വ്യക്തമല്ല.

No comments