Breaking News

ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയില്‍.


സിഡ്നി : ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയില്‍. ഓസ്ട്രേലിയ മുന്നോട്ടുവച്ച 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്താണ് കളി സമനിലയാക്കിയത്. 97 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ചേതേശ്വര്‍ പൂജാര (77), രോഹിത് ശര്‍മ്മ (52) എന്നിവരും തിളങ്ങി. ഇവര്‍ക്കെല്ലാം ഉപരി ആറാം വിക്കറ്റില്‍ അശ്വിന്‍-വിഹാരി സഖ്യം നടത്തിയ ചെറുത്തുനില്പിന്‍്റെ പേരിലാണ് ഈ ടെസ്റ്റ് ഓര്‍മ്മിക്കപ്പെടുക.

2 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. എന്നാല്‍, രണ്ടാം ഓവറില്‍ തന്നെ രഹാനെ പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.

No comments