മകര സംക്രമനാളില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും.
പത്തനംതിട്ട: മകര സംക്രമനാളില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒന്നിനു വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടും. കോവിഡ് പശ്ചാത്തലത്തില്‍ അനുഗമിക്കുന്നവരുടെ എണ്ണവും സ്വീകരണങ്ങളും നിയന്ത്രിച്ചു ലളിതമായാണ് ഇത്തവണ ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. ശരണം വിളികളുമായി ആയിരക്കണക്കിന് ഭക്തര്‍ അണിനിരക്കുന്ന പതിവ് കാഴ്ചയും ഇത്തവണയില്ല. പൊലീസുകാര്‍ അടക്കം ഘോഷയാത്രയെ അനുഗമിക്കാനാവുക പരമാവധി 130 പേര്‍ക്ക്.
എല്ലാവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. പന്തളം കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണ പേടകങ്ങള്‍ പതിനൊന്നേ മുക്കാലിന് മാത്രമേ വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തിക്കൂ.

No comments