Breaking News

ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്​ത്​ തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നു.

 


ദോഹ: ഖത്തര്‍ വിമാനങ്ങള്‍ക്കായി ഈജിപ്​ത്​ തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസര്‍വീസുകള്‍ക്ക്​ അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്​ത്​ ഔദ്യോഗിക മാധ്യമവും റിപ്പോര്‍ട്ട്​ ചെയ്​തു. ജി.സി.സി ഉച്ചകോടിയില്‍ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച്‌​ യു.എ.ഇ, ബഹ്​റൈന്‍, സൗദി, ഈജിപ്​ത്​, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ അല്‍ ഉല കരാറില്‍ ഒപ്പുവെച്ചതോടെയാണിത്​.

ഈജിപ്​ത്​ ഖത്തറിനായി തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നതോടെ ഇരുരാജ്യങ്ങളിലെയും വിമാനകമ്ബനികള്‍ക്ക്​ പരസ്​പരം സര്‍വീസ്​ നടത്താനാകുമെന്ന്​ ഈജിപ്​ത്​ ദേശീയമാധ്യമമായ 'അല്‍അഹ്​റം' പത്രം റിപ്പോര്‍ട്ട്​ ചെയ്​തു. ഇക്കാര്യം വ്യോമയാനമേഖലയി​െല വിദഗ്​ധനായ അലെക്​സ്​ മകറാസും ട്വീറ്റ്​ ​െചയ്​തു.

No comments