Breaking News

കൊവിഡ് വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് എത്തുക കൊവിഷീല്‍ഡ് വാക്‌സിന്റെ 4,33,500 ഡോസുകൾ


 തിരുവനന്തപുരം: കൊവിഡ് വാക്സിനേഷന്റെ ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് എത്തുക കൊവിഷീല്‍ഡ് വാക്‌സിന്റെ 4,33,500 ഡോസുകളെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ വാക്സിനേഷന്റെ ഭാഗമായി ഇത്രയും ഡോസുകള്‍ എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചുവെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

വിമാനമാര്‍ഗം നെടുമ്ബാശേരിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് വാക്സിന്‍ എത്തുക. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട് 1,19,500 ഡോസുമാണ് എത്തിക്കുക. ഈ ജില്ലകളിലെ മേഖലാ സംഭരണ ശാലകളിലേക്കാണ് കൊവിഡ് വാക്സിന്‍ എത്തിച്ചേരുക.

ഇവിടെ നിന്നും വാക്സിന്‍ പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളില്‍ ജില്ലകളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.

No comments