Breaking News

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവാദമായ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് നിയമനമില്ല.


കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവാദമായ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യക്ക് നിയമനമില്ല. സംവരണത്തില്‍ ഈഴവ വിഭാഗത്തിന് സീറ്റ് അനുവദിച്ചതോടെയാണ് ഷംസീറിന്റെ ഭാര്യ ഷഹല ലിസ്റ്റിന് പുറത്തായത്.

സര്‍വകലാശാലയില്‍ ഷംസീറിന്റെ ഭാര്യയെ നിയമിക്കാന്‍ വഴിവിട്ട നീക്കമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഷംസീറിന്‍റെ ഭാര്യ ഷഹാലയുടെ അധ്യാപകനെ തന്നെയാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗമാക്കിയത്. വിദ്യാഭ്യാസ വിഭാഗത്തിലാണ് അഭിമുഖം നടന്നിരുന്നത്. പിഎച്ച്‌ഡി ചെയ്യുമ്ബോള്‍ ഷഹാലയുടെ ഗെയ്ഡായിരുന്ന പി.കേളുവും ഇന്‍റര്‍വ്യു ബോര്‍ഡില്‍ അംഗമായിരുന്നു.

രണ്ട് ഒഴിവുകളുള്ള തസ്തികയിലേക്ക് റാങ്ക് ലിസ്റ്റില്‍ ഷഹാല ഷംസീറിന് സംവരണ വിഭാഗത്തില്‍ ഒന്നാം റാങ്ക് ലഭിച്ചു.

No comments