Breaking News

കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതോടെ എറണാകുളം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി

 


എറണാകുളം : കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതോടെ എറണാകുളം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കി. ജില്ലയില്‍ ഈ മാസം മാത്രം 23240 പേരാണ് കൊവിഡ് രോഗികള്‍ ആയത്. നിലവില്‍ 11027 പേരാണ് ജില്ലയില്‍ രോഗം പിടിപെട്ട് ചികിത്സയിലുള്ളത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജുവിന്റെ നേതൃത്വത്തിലുള്ള സംഘം മാര്‍ക്കറ്റില്‍ അടക്കം പരിശോധന നടത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ പരിശോധനകളും നടക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

No comments