തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങാനൊരുങ്ങി കെ സി ജോസഫ് എംഎല്‍എ.
കണ്ണൂര്‍: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങാനൊരുങ്ങി കെ സി ജോസഫ് എംഎല്‍എ. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇരിക്കൂര്‍ എംഎല്‍എയായ കെസി ജോസഫ് വ്യക്തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ സി ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ 39 വര്‍ഷമായി ഇരിക്കൂറിനെ പ്രതിനിധീകരിച്ച് വിജയിച്ച കെസി ജോസഫ് പുതുതലമുറക്ക് അവസരം ലഭിക്കുകയെന്ന ഉദേശത്തിലാണ് മത്സരരംഗത്ത് നിന്നും മാറുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. കെസിയുടെ നിലപാടിനെ യുവജനസംഘടനകളടക്കം സ്വാഗതം ചെയ്തിട്ടുണ്ട്.
ഇരിക്കൂറില്‍ നിന്നും എട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എട്ടുതവണയും വിജയിച്ചു.

No comments