Breaking News

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരിഹസിച്ച്‌ കെ സുധാകരന്‍ എംപി.

 


കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെ പരിഹസിച്ച്‌ കെ സുധാകരന്‍ എംപി. അദ്ദേഹം ഇരിക്കുന്ന സ്ഥാനം വലിയ സ്ഥാനമാണ്. കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ കനകനോ ശുംഭനോ ശുനകനോ എന്ന ചോദ്യത്തിന് വളരെ പ്രസക്തിയുള്ള വ്യക്തിത്വമാണ് വിജയരാഘവന്റേതെന്നും സുധാകരന്‍ പറഞ്ഞു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് നേതൃത്വം കൊടുക്കുന്ന ശിഹാബ് തങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ കാണാന്‍ പോയത്, വര്‍ഗീയതയുടെ പേരില്‍ പ്രചരിപ്പിക്കുകയാണ് പാര്‍ട്ടി സെക്രട്ടറിയായ വിജയരാഘവന്‍. അദ്ദേഹത്തിന് നാണമില്ലെങ്കിലും പാര്‍ട്ടിക്ക് നാണമുണ്ടാകണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

No comments