നെയ്യാറ്റിന്‍കരയില്‍ അനാഥമായ ബാല്യങ്ങള്‍ക്ക് കൈത്താങ്ങുമായി ബോബി ചെമ്മണൂര്‍.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അനാഥമായ ബാല്യങ്ങള്‍ക്ക് കൈത്താങ്ങുമായി ബോബി ചെമ്മണൂര്‍. ജപ്‌തി നടപടിക്കിടെ ദമ്ബതികള്‍ തീകൊളുത്തി മരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും അവരുടെ മക്കള്‍ക്ക് വേണ്ടി വ്യവസായി ബോബി ചെമ്മണൂര്‍ വിലയ്‌ക്ക് വാങ്ങി. ഇന്ന് വൈകുന്നേരം രാജന്റെ വീട്ടില്‍ വച്ച് എഗ്രിമെന്റ് ബോബി ചെമ്മണൂര്‍ രണ്ട് കുട്ടികള്‍ക്കും കൈമാറും.
കുട്ടികള്‍ക്കായി വീട് ഉടനെ പുതുക്കി പണിയാനാണ് ബോബി ചെമ്മണൂരിന്റെ തീരുമാനം. വീട് പണി കഴിയുന്നതുവരെ കുട്ടികളുടെ മുഴുവന്‍ സംരക്ഷണവും അദ്ദേഹം തന്നെ ഏറ്റെടുക്കും.
'ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങള്‍ക്ക് വേണം. ഇവിടെ തന്നെ ഞങ്ങള്‍ക്ക് വീട് വച്ചുതന്നാല്‍ മതി.

No comments