കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയേക്കും. ഇതിന്റെ ഭാഗമായി കെ. സുധാകരനെ ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു.
തിരുവനന്തപുരം: കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയേക്കും. ഇതിന്റെ ഭാഗമായി കെ. സുധാകരനെ ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു. തെരഞ്ഞെടുപ്പിനു മുന്നോടിയായി മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി സുധാകരനെ താത്കാലികമായി അധ്യക്ഷനാക്കാനാണ് നീക്കം. എന്നാല്‍, താല്‍ക്കാലികമായി സ്ഥാനമേല്‍ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ താല്‍പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്.
നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസ് രൂപീകരിച്ച പത്തംഗ തെരഞ്ഞെടുപ്പ് മേല്‍നോട്ട കമ്മിറ്റി അംഗമാണ് കെ സുധാകരന്‍. ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ മുരളീധരന്‍, ശശി തരൂര്‍, വിഎം സുധീരന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

No comments