വെള്ളിയാഴ്‌ച സംസ്ഥാനത്ത് 4,06,500 ഡോസ് കോവിഡ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു
കൊച്ചി : വെള്ളിയാഴ്‌ച സംസ്ഥാനത്ത് 4,06,500 ഡോസ് കോവിഡ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്രം അറിയിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. അറുപത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്കാന്‍ വിപുലമായാ സംവിധാനം ഒരുക്കി.
തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്സിനുകളും, കോഴിക്കോട് 1,09,000 ഡോസ് വാക്‌സിനുകളുമാണ് എത്തുന്നത്. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം വരുന്നതനുസരിച്ച് 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തൊട്ടടുത്ത പ്രദേശത്ത് വാക്സിന്‍ എടുക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഒരുക്കുന്നതാണ്.

No comments