Breaking News

കേന്ദ്രബജറ്റിനെ തുടര്‍ന്ന്​ ഓഹരി വിപണി മുന്നേറിയപ്പോള്‍ നിക്ഷേപകര്‍ക്കുണ്ടായത്​ 4.19 ലക്ഷം കോടിയുടെ നേട്ടം.


 മുംബൈ: കേന്ദ്രബജറ്റിനെ തുടര്‍ന്ന്​ ഓഹരി വിപണി മുന്നേറിയപ്പോള്‍ നിക്ഷേപകര്‍ക്കുണ്ടായത്​ 4.19 ലക്ഷം കോടിയുടെ നേട്ടം. ബോംബെ സ്​റ്റോക്​ എക്​സ്​ചേഞ്ചില്‍ നിക്ഷേപകരുടെ വിപണി മൂലധനം 4.19 ലക്ഷം കോടി ഉയര്‍ന്ന്​ 196.65 ലക്ഷം കോടിയായി.

ബോംബെ സൂചിക സെന്‍സെക്​സ്​ 1,197.11 പോയിന്‍റ്​ നേട്ടത്തോടെയാണ്​ 49,797.72ലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​. ദേശീയ സൂചിക നിഫ്​റ്റി 366.65 പോയിന്‍റ്​ നേട്ടത്തോടെ 14,647 പോയിന്‍റിലാണ്​ വ്യാപാരം അവസാനിപ്പിച്ചത്​.

ബാങ്കിങ്​, ഇന്‍ഫ്രാസ്​ട്രക്​ചര്‍, ഓ​ട്ടോ മൊബൈല്‍ തുടങ്ങിയ കമ്ബനികളാണ്​ വിപണിയില്‍ വലിയ നേട്ടമുണ്ടാക്കിയത്​. ടാറ്റ മോ​ട്ടോഴ്​സ്​, ശ്രീ സിമന്‍റ്​, അള്‍ട്രാടെക്​ സിമന്‍റ്​, എസ്​.ബി.ഐ, യു.പി.ഐ, ഗ്രാസിം ഇന്‍ഡസ്​ട്രീസ്​, എച്ച്‌​.ഡി.എഫ്​.സി, ഹിന്‍ഡാല്‍കോ തുടങ്ങിയ കമ്ബനികളും വിപണിയില്‍ നേട്ടമുണ്ടാക്കി.

No comments