പാണക്കാട് കുടുംബത്തിനെതിരായ എ.വിജയരാഘവെന്റ വിവാദപ്രസ്താവന തള്ളി സി.പി.ഐ.
കോട്ടയം: പാണക്കാട് കുടുംബത്തിനെതിരായ എ.വിജയരാഘവെന്റ വിവാദപ്രസ്താവന തള്ളി സി.പി.ഐ. അത്തരത്തില്‍ പ്രസ്താവന നടത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് വിജയരാഘവനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത് മുന്നണിയെ ബാധിക്കുന്ന വിഷയമല്ല. ഓരോ പദപ്രയോഗങ്ങള്‍ നടത്തുമ്ബോള്‍ അവരാണ് ആലോചിക്കേണ്ടത് -അദ്ദേഹം പറഞ്ഞു.
ശബരിമല പ്രചാരണവിഷയമാക്കുന്നതിലൂടെ ജനങ്ങളെ കബളിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. രാജ്യത്തെ പ്രശ്നങ്ങളെ കുറിച്ച് പറയാന്‍ യു.ഡി.എഫ് തയാറാകുന്നില്ല. രാഷ്ട്രീയത്തില്‍ മതം കൊണ്ടുവന്ന് വിഷയങ്ങള്‍ തിരിച്ചുവിടാണ് യു.ഡി.എഫ് ശ്രമം.

No comments