ജില്ലയില് 589 പേര് രോഗമുക്തരായി 413 പേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
മലപ്പുറം :ജില്ലയില് 589 പേര് രോഗമുക്തരായി 413 പേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു .നേരിട്ടുള്ള സമ്ബര്ക്കത്തിലൂടെ 384 പേര്ക്ക്രണ്ട് ആരോഗ്യ പ്രവര്ത്തകര്ക്കും രോഗമുണ്ടായി .ആകെ നിരീക്ഷണത്തിലുള്ളത് 23,979 പേര്മലപ്പുറം ജില്ലയില് വ്യാഴാഴ്ച 589 പേര് വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു.
ഇവരുള്പ്പെടെ 1,07,122 പേരാണ് ഇതുവരെ ജില്ലയില് രോഗമുക്തി നേടിയത്. വ്യാഴാഴ്ച 413 പേര്ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്ബര്ക്കത്തിലൂടെ 384 പേര്ക്കാണ് വൈറസ്ബാധയുണ്ടായത്.
ഉറവിടമറിയാതെ ഒമ്ബത് പേരും രണ്ട് ആരോഗ്യ പ്രവര്ത്തകരും രോഗബാധിതരായവരില് ഉള്പ്പെടുന്നു.

No comments