Breaking News

മകള്‍ക്ക് 'വാമിക' എന്ന് പേര് നല്‍കി


ഡെൽഹി :  ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടേയും ബോളിവുഡ് അഭിനേത്രി അനുഷ്‌ക ശര്‍മ്മയുടേയും മകള്‍ക്ക് 'വാമിക' എന്ന് പേര് നല്‍കി. അനുഷ്‌ക തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. താരങ്ങള്‍ മകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് പേര് നല്‍കിയ വിവരം അനുഷ്‌ക പങ്കുവച്ചിരിക്കുന്നത്.


അമ്മയുടെ കൈകളിലിലുള്ള വാമികയെ ചിത്രത്തില്‍ കാണാന്‍ സാധിക്കും. തങ്ങളുടെ സ്‌നേഹപൂര്‍ണമായ ജീവിതം മകളുടെ വരവോടെ പുതിയ വഴിത്തിരിവിലേക്കെത്തിയെന്നാണ് അനുഷ്‌കയുടെ പോസ്റ്റ്. ഇത്രയും നാള്‍ പ്രാര്‍ത്ഥനകളോടെ ഒപ്പം നിന്ന ആരാധകര്‍ക്കും താരം നന്ദി പറയുന്നുണ്ട്.


ജനുവരി 11നാണ് വിരാട്ടിനും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്.

No comments