Breaking News

മുസ്​ലിം ലീഗിനെതിരായ പ്രസ്താവനക്ക് ന്യായീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍.

 


കോഴിക്കോട്: മുസ്​ലിം ലീഗിനെതിരായ പ്രസ്താവനക്ക് ന്യായീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചതെന്ന് 'വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും' എന്ന പേരില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എ. വിജയരാഘവന്‍ ആരോപിച്ചു.

സംവരണേതര വിഭാഗങ്ങള്‍ക്ക്‌ 10 ശതമാനം സംവരണമെന്നത്‌ സി.പി.എമ്മിന്‍െറ പ്രഖ്യാപിത നയമാണ്‌. എന്നാല്‍, വര്‍ഗീയ സംഘടനകള്‍ 10 ശതമാനം സംവരണത്തിനെതിരെ സമരരംഗത്തിറങ്ങി. മറ്റു സമുദായസംഘടനകളെ രംഗത്തിറക്കാന്‍ ശ്രമിച്ചു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ്‌ ലീഗ്‌ ശ്രമിച്ചത്‌ -അദ്ദേഹം പറയുന്നു.

No comments