Breaking News

മുസ് ലിം ലീഗിനെതിരായ വിമര്‍ശനം തുടരുമെന്ന് മന്ത്രി എം.എം. മണി.


 ഇടുക്കി: മുസ് ലിം ലീഗിനെതിരായ വിമര്‍ശനം തുടരുമെന്ന് മന്ത്രി എം.എം. മണി. സി.പി.എം മുസ് ലിംകളുടെ വിമര്‍ശകരല്ല. മലപ്പുറം ജില്ല രൂപീകരിച്ചത് ഇ.എം.എസ് ആണെന്നും എം.എം. മണി പറഞ്ഞു.

തലശ്ശേരി ലഹളകാലത്ത് മുണ്ടും മടക്കികുത്തി നിന്നത് സി.പി.എം ആണ്. സി.എച്ച്‌. മുഹമ്മദ് കോയ അടക്കമാരും അവിടെ വന്നിട്ടില്ല. ഇ.എം.എസും എം.വി രാഘവനും അടക്കമുള്ളവരാണ് നേരിട്ടത്. മാറാട് കലാപ കാലത്തും സി.പി.എം ആണ് നിലകൊണ്ടതെന്നും എം.എം. മണി വ്യക്തമാക്കി.

ശബരിമല കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ വിഷയത്തില്‍ ആര്‍ക്കും ഇടപെടാനാവില്ല. കോണ്‍ഗ്രസിന്‍റെ നിലപാട് ബഡായിയാണെന്നും മന്ത്രി മണി മാധ്യമങ്ങളോട് പറഞ്ഞു.

No comments