Breaking News

കെവി തോമസിനെ അനുനയിപ്പിക്കാൻ പുതിയ പദവി..!! നിർണായക പ്രഖ്യാപനം ഉടന്‍..

 


തിരുവനന്തപുരം:മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെവി തോമസ്‌ കെപിസിസി വര്‍ക്കിങ്‌ പ്രസിഡന്റാകും. പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ്‌ സൂചന. നേരത്തെ സീറ്റ്‌ തര്‍ക്കുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസുമായി അകന്ന കെവി തോമസ്‌ സിപിഎമ്മിലേക്ക്‌ പോകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പിന്നീട്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും നേരിട്ട്‌ ഇടപെട്ടതോടെയാണ്‌ കെവി തോമസ്‌ തീരുമാനം മാറ്റുന്നത്‌


ലോകസഭ തിരഞ്ഞെടുപ്പില്‍ സീറ്റ്‌ ലഭിക്കാതെ വന്ന കെവി തോമസിന്‌ പിന്നീട്‌ പാര്‍ട്ടി പദവികളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ്‌ കെവി തോമസ്‌ പാര്‍ട്ടി നേതൃത്വവുമായി അകന്നത്‌. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം മുതല്‍ കെപിസിസി വര്‍ക്കിങ്‌ പ്രസിഡന്റ്‌ പദവി വരെ സ്ഥാനങ്ങളിലേക്ക്‌ അദ്ദേഹത്തിന്റെ പേര്‌ ഉയര്‍ന്നിരുന്നു.


എന്നാല്‍ പാര്‍ട്ടി നേതൃത്വം പദവി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്കൊന്നും തയാറാകാതെ വന്നതോടെയാണ്‌ കെവി തോമസ്‌ പാര്‍ട്ടി വിടുമെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചത്‌. പ്രായത്തിന്റെ പേര്‌ പറഞ്ഞ്‌ തന്ന ഒഴിവാക്കുന്നത്‌ വിവേചനമാണെന്നു അന്ന്‌ കെവി തോമസ്‌ തുറന്ന്‌ പ്രതികരിച്ചിരുന്നു.നിയമസഭാ തിരഞ്ഞടുപ്പ്‌ അടുത്തതോടെയാണ്‌ കോണ്‍ഗ്രസ്‌ വിട്ട്‌ കെവി തോമസ്‌ സിപിഎമ്മിലേക്ക്‌ ചേക്കേറുമെന്ന പ്രചരണം ശക്തമായത്‌


എറണാകുളത്ത്‌ സിപിം സ്ഥാനാര്‍ഥിയായി കെ വി തോമസ്‌ മത്സരിക്കുമെന്നവരെ അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ പിന്നീട്‌ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം ഉള്‍പ്പെടെ ഇടപെട്ട്‌ കെവി തോമസിനെ പിടിച്ചു നിര്‍ത്തുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ നേതാക്കളില്‍ ഒരാള്‍ കൂടിയായ കെവി തോമസ്‌ കൂടി കെപിസിസിയുടെ തലപ്പത്തെത്തുന്നതോടെ തിരഞ്ഞടുപ്പില്‍ കൂടുതല്‍ നല്ല പ്രകടനം കാഴ്‌ച്ച വെക്കാന്‍ സഹായകരമാകുമെന്നാണ്‌ കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നത്‌.

No comments