എല്‍ ഡി എഫില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ പതിനഞ്ച് സീറ്റുകളില്‍ അവകാശം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം
കോട്ടയം: എല്‍ ഡി എഫില്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ പതിനഞ്ച് സീറ്റുകളില്‍ അവകാശം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. കോട്ടയത്ത് സി പി ഐയുടെ സീറ്റായ കാഞ്ഞിരപ്പളളിയിലും കേരള കോണ്‍ഗ്രസ് മത്സരിക്കും. ഇടതു മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും കേരള കോണ്‍ഗ്രസ് എല്‍ ഡി എഫുമായി നേരത്തെ ചില ധാരണകളില്‍ എത്തിയിട്ടുണ്ട്.
പതിനഞ്ച് ചോദിക്കുന്നുവെങ്കിലും പന്ത്രണ്ടില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കുമെന്നാണ് ജോസിന്റെ പ്രതീക്ഷ. പാലാ സീറ്റിന്റെ അവകാശി ജോസ് കെ മാണി തന്നെയെന്ന് മുന്നണി പ്രവേശന വേളയില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട്.

No comments