Breaking News

ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആദ്യ ഘട്ടത്തിലുള്ള പ്രായപരിധി കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം.


ദോഹ : ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആദ്യ ഘട്ടത്തിലുള്ള പ്രായപരിധി കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവിയായ ഡോ. സോയ അല്‍ ബയാത്താണ് ഇക്കാര്യം അറിയിച്ചത്.

50 വയസ്സും അതിനു മുകളിലും പ്രായമുള്ള വിട്ടുമാറാത്ത ഗുരുതരമായ രോഗങ്ങളുള്ള പ്രവാസികള്‍ക്കും എല്ലാ പ്രായത്തിലുമുള്ള ഖത്തര്‍ പൗരമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം. ഇന്‍സ്റ്റഗ്രാം ലൈവിനിടെയുള്ള ചോദ്യോത്തര വേളയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.കുറഞ്ഞ പ്രായമുള്ള പ്രവാസികളായവര്‍ക്കും വാക്‌സിനേഷനുള്ള പ്രായപരിധി കുറയ്ക്കുമെന്ന പ്രഖ്യാപനം ഉടന്‍ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.

No comments