Breaking News

കോവിഡ് നിരക്കുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും ഉന്നതതല സംഘത്തെ അയച്ച്‌ കേന്ദ്രസര്‍ക്കാര്‍

 


തിരുവനന്തപുരം: കോവിഡ് നിരക്കുകള്‍ ഉയര്‍ന്നുനില്‍ക്കുന്ന കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കും ഉന്നതതല സംഘത്തെ അയച്ച്‌ കേന്ദ്രസര്‍ക്കാര്‍. കോവിഡ് നിയന്ത്രണ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതിനായാണ് സംഘത്തെ നിയോഗിച്ചത്. രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിരക്കുകള്‍ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തിലും മഹാരാഷ്ട്രയിലും നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തരമായ ഇടപെടല്‍.

നിയന്ത്രണങ്ങള്‍ ഇല്ലാതായതോടെ എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്.

No comments