Breaking News

സൗദി അറേബ്യയില്‍ ബുധനാഴ്​ചയും മുന്നൂറിന്​ മുകളില്‍ പുതിയ കോവിഡ്​ ബാധിതര്‍.

 


റിയാദ്​: സൗദി അറേബ്യയില്‍ ബുധനാഴ്​ചയും മുന്നൂറിന്​ മുകളില്‍ പുതിയ കോവിഡ്​ ബാധിതര്‍. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക്​ പ്രകാരം 306 പേര്‍ക്കാണ്​ പുതുതായി രോഗബാധ​ സ്ഥിരീകരിച്ചത്​. റിയാദില്‍ മാത്രം 124 കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​​. അതെസമയം രാജ്യത്താകെ രോഗമുക്തരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്​. 290 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധയിടങ്ങളിലായി മൂന്ന്​​ മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 368945 ഉം രോഗമുക്തരുടെ എണ്ണം 360400 ഉം ആയി.

ആകെ മരണസംഖ്യ 6386 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2159 ആയി കുറഞ്ഞു.

No comments