Breaking News

അടിത്തറ ഇളകിയത്​ എല്‍.ഡി.എഫി​​േന്‍റതാണെന്നും കൂടുതല്‍ നേതാക്കളും അണികളും യു.ഡി.എഫിലേക്ക്​ എത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്​

 


അടിമാലി (ഇടുക്കി): അടിത്തറ ഇളകിയത്​ എല്‍.ഡി.എഫി​​േന്‍റതാണെന്നും കൂടുതല്‍ നേതാക്കളും അണികളും യു.ഡി.എഫിലേക്ക്​ എത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കാപ്പ​െന്‍റ വരവ്​ ഗുണംചെയ്യും. കാപ്പന്‍ ഒറ്റക്കുവന്നാലും പാലായില്‍ സ്ഥാനാര്‍ഥിയാക്കും ഘടകകഷിയാക്കുന്നതടക്കം കാര്യങ്ങള്‍ ചര്‍ച്ചയില്‍ തീരുമാനിക്കും.

കാപ്പ​െന്‍റ വിജയം എല്‍.ഡി.എഫി​െന്‍റ മാത്രം മികവല്ല. വ്യക്തിസ്വാധീനവും നിര്‍ണായകമായി. പി.സി.​ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ചെന്നിത്തല വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു

No comments