Breaking News

നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു.


തിരുവനന്തപുരം :  നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വേദിയില്‍ വെച്ചാണ് കൃഷ്ണകുമാര്‍ ബി.ജെ.പിയുടെ ഔദ്യോഗി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.


പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍റെ കൈയ്യില്‍ നിന്ന്‌അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് നദ്ദ കേരളത്തിലെത്തിയത്. വ്യാഴാഴ്ച തൃശ്ശൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ പങ്കെടുക്കും.

No comments