ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വന്‍ മഞ്ഞുമല ഇടിഞ്ഞ് വെള്ളപ്പൊക്കം
ദില്ലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വന്‍ മഞ്ഞുമല ഇടിഞ്ഞ് വെള്ളപ്പൊക്കം. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നു. ദൌലിഗംഗ നദിയില്‍ നിന്നും വലിയതോതില്‍ വെള്ളമെത്തി ഋഷി ഗംഗ ജല വൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നു. ഇത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയിരിക്കുകയാണ്. ഇവിടെ ഡാമിനോട് അടുത്ത പ്രദേശത്ത് 150 തൊഴിലാളികളെ കാണാതായെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനും രക്ഷിക്കാനുമുള്ള ശ്രമം തുടരുകയാണ്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച പാലം ഒലിച്ചുപോയി.
ഗംഗ, അളകനന്ദ നദിയുടെ കരയില്‍ ഉള്ളവരോട് എത്രയും പെട്ടന്ന് ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

No comments