പത്തനാപുരത്ത് മത്സരിച്ച ജഗദീഷ് ഇക്കുറിയും മത്സരരംഗത്ത ഉണ്ടായേക്കുമെന്ന് സൂചനകള്‍
കൊല്ലം: നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗണേശ്കുമാറും ധര്‍മ്മജനുമെല്ലാം താരപരിവേഷം തീര്‍ക്കാനിരിക്കെ കഴിഞ്ഞ തവണ ഗണേശ് കുമാറിനും രഘുവിനും എതിരേ പത്തനാപുരത്ത് മത്സരിച്ച ജഗദീഷ് ഇക്കുറിയും മത്സരരംഗത്ത ഉണ്ടായേക്കുമെന്ന് സൂചനകള്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഗണേശ് കുമാറിനെതിരേ മത്സരിച്ച ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
എല്ലാ മുന്നണികളും സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ പരിചയ മുഖങ്ങളെയും പരിചയ സമ്ബന്നരെയും മികച്ച വ്യക്തിത്വങ്ങളെയും എല്ലാമാണ് മത്സര രംഗത്ത് പരിഗണിക്കുന്നത്. 2016 ല്‍ ഗണേശ് കുമാറിനെതിരേ മത്സരിച്ചപ്പോള്‍ 49,867 വോട്ടുകള്‍ ജഗദീഷ് പിടിച്ചിരുന്നു.

No comments