Breaking News

കഠ്​​വ ഫണ്ടില്‍ കുരുക്കാന്‍ സി.പി.എം; തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ടുള്ള ആരോപണമെന്ന് യൂത്ത് ലീഗ് നേതൃത്വം

 


കോഴിക്കോട്​: കഠ്​​വ -ഉന്നാവ്​ സഹായ ഫണ്ട് സംബന്ധിച്ച്‌ ദേശീയ സമിതി മുന്‍ അംഗമായ യൂസഫ്​ പടനിലം ഉയര്‍ത്തിയ ആരോപണത്തില്‍ മുസ് ലിം ലീഗ് യുവജന പ്രസ്ഥാനമായ യൂത്ത് ലീഗിനെ കുരുക്കാനുള്ള നീക്കവുമായി സി.പി.എം. കഠ്​​വ -ഉന്നാവ്​ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാനും നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി യൂത്ത്​ ലീഗ്​ സമാഹരിച്ച തുക ഇരകള്‍ക്ക്​ കൈമാറാ​െത വകമാറ്റിയെന്നും കൃത്യമായ കണക്കുകള്‍ ഇല്ലെന്നും ആണ് യൂസഫ്​ പടനിലം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഈ ആരോപണം ഏറ്റെടുത്താണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ സി.പി.എം ആക്രമണം അഴിച്ചുവിട്ടത്.



No comments