Breaking News

സിനിമകള്‍ ഒടിടി റിലീസിനു നല്‍കുന്നതോടെ തങ്ങളെ വളര്‍ത്തിയ തീയ്യറ്ററുകളോട് കാണക്കേണ്ട പ്രതിബദ്ധ താരങ്ങളും നിര്‍മ്മാതാക്കളും മറന്നുവെന്ന് ഫിലിം ചേമ്ബര്‍.


 കൊച്ചി: സിനിമകള്‍ ഒടിടി റിലീസിനു നല്‍കുന്നതോടെ തങ്ങളെ വളര്‍ത്തിയ തീയ്യറ്ററുകളോട് കാണക്കേണ്ട പ്രതിബദ്ധ താരങ്ങളും നിര്‍മ്മാതാക്കളും മറന്നുവെന്ന് ഫിലിം ചേമ്ബര്‍.കേരളത്തിലെ ലക്ഷകണക്കിന് ജീവനക്കാരുടെയും ആയിരത്തോളം വരുന്ന സിനിമ തീയ്യറ്ററുകളുടെയും നിലനില്‍പ്പിന്റെ വിഷയമാണിതെന്ന് ഫിലിം ചേമ്ബര്‍ പ്രസിഡന്റ് വിജയകുമാര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

താരങ്ങളെ താരങ്ങളും നിര്‍മാതാക്കളെ നിര്‍മ്മാതക്കളും ആക്കിയ തീയ്യറ്ററുകളോട് അവര്‍ കാണിക്കേണ്ട പ്രതിബദ്ധത അവര്‍ മറന്നു.സിനിമ തീയ്യറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കേണ്ടതും കാണേണ്ടതും ആസ്വദിക്കേണ്ടതും എന്ന് ആഹ്വാനം ചെയ്യേണ്ടതിനു പകരം ഒടിടി പ്ലാറ്റ് ഫോമുകളില്‍ സിനിമ നല്‍കി പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും എതിരെ പ്രതികരിക്കേണ്ടത് സിനിമ പ്രവര്‍ത്തകന്റെ കടമായാണ്.ദൃശ്യം 2 ഫിലിം ചേമ്ബറില്‍ നിന്നും അനുമതി വാങ്ങാതെയാണ് ഒടിടി റിലീസിന് നല്‍കിയതെന്നും വിജയകുമാര്‍ പറഞ്ഞു.

No comments