ശശി തരൂര്‍ എം.പിയും അഞ്ച് മാധ്യമപ്രവര്‍ത്തകരും സുപ്രീം കോടതിയെ സമീപിച്ചു.
ന്യുഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ടാക്ടര്‍ റാലിയിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റ് പോസ്റ്റു ചെയ്തു എന്നാരോപിച്ച് കേസുകള്‍ നേരിടുന്ന ശശി തരൂര്‍ എം.പിയും അഞ്ച് മാധ്യമപ്രവര്‍ത്തകരും സുപ്രീം കോടതിയെ സമീപിച്ചു. വാര്‍ത്ത അവതാരകന്‍ രജ്ദീപ് സര്‍ദേശി, മൃണാള്‍ പാണ്ഡെ, സഫര്‍ അഘ, പരേഷ് നാഥ്, ആനന്ദ് നാഥ് എന്നിവരാണ് തങ്ങള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.
ജനുവരി 30നാണ് പോലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ശശി തരൂരിനും ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഡല്‍ഹി പോലീസ് രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.

No comments