രാജ്യത്ത് കൊവിഡ് വ്യാപനത്തിലെ പ്രതിദിന കണക്കുകള്‍ കുറയുമ്ബോള്‍ കേരളത്തില്‍ കൊവിഡ് ശക്തിയാര്‍ജ്ജിക്കുന്നത് ആശങ്കയുണര്‍ത്തുന്നു
ഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനത്തിലെ പ്രതിദിന കണക്കുകള്‍ കുറയുമ്ബോള്‍ കേരളത്തില്‍ കൊവിഡ് ശക്തിയാര്‍ജ്ജിക്കുന്നത് ആശങ്കയുണര്‍ത്തുന്നു .ഇന്ന് രാവിലെ ഒന്‍പത് മണി വരെയുള്ള 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ പകുതിയിലേറെ കൊവിഡ് കേസുകളും കേരളത്തിലാണ്. ഇന്ത്യയൊട്ടാകെ 11,039 കൊവിഡ് കേസുകള്‍ ഈ മണിക്കൂറിനിടല്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ മാത്രം 5716 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്താകെ കേസുകളുടെ പകുതിയിലേറെയും കേരളത്തിലാണ് . കൊവിഡ് വ്യാപനം അതിതീവ്രമായിരുന്ന മഹാരാഷ്ട്രയില്‍ 1927 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ 70 ശതമാനവും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാവുന്ന അവസ്ഥയാണ് ഇപ്പോള്‍.

No comments