എന്‍സിപി ഇടതു മുന്നണി വിടുമെന്ന പ്രചരണങ്ങള്‍ തള്ളി മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍
ന്യൂഡല്‍ഹി: എന്‍സിപി ഇടതു മുന്നണി വിടുമെന്ന പ്രചരണങ്ങള്‍ തള്ളി മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍. ഡല്‍ഹിയില്‍ കേരളഘടകം നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നാല് പതിറ്റാണ്ടായി എന്‍സിപി ഇടതു മുന്നണിക്കൊപ്പമാണ്. നാളെയും അങ്ങനെ തന്നെയായിരിക്കും. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് ചര്‍ച്ചകള്‍ക്കായി താന്‍ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മുതിര്‍ന്ന ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

No comments