Breaking News

മലമ്പുഴയില്‍ വിഎസ്സിന് പകരം വിജയരാഘവൻ..?? സീറ്റ് പിടിച്ചെടുക്കാൻ കോൺഗ്രസ്സ്..!! പാലക്കാട് തീ പാറും.. സമയം ഉചിതമെന്ന്..

 



പാലക്കാട്: മലമ്പുഴയില്‍ ഇത്തവണ വിഎസ് അച്യുതാനന്ദന് പകരം ആര് മത്സരിക്കും. ദീര്‍ഘകാലമായി സിപിഎമ്മിന് മുന്നിലുള്ള ചോദ്യമാണിത്. സീനിയര്‍ നേതാവിനെ തന്നെ ഇവിടെ കളത്തില്‍ ഇറക്കും. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തന്നെ മലമ്പുഴയില്‍ മത്സരിക്കുമെന്നാണ് സൂചന. അതേസമയം പാലക്കാട് സിറ്റിംഗ് എംഎല്‍എമാരില്‍ പലരും ഇത്തവണ മത്സരിക്കില്ല. പുതിയ ആളുകള്‍ വരും. എംബി രാജേഷ് അടക്കമുള്ളവര്‍ മത്സരിക്കാനാണ് ഒരുങ്ങുന്നത്. എന്നാല്‍ മന്ത്രിമാരില്‍ മിക്കവരും വീണ്ടും മത്സരിക്കും.


രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് കിട്ടില്ല. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ തന്നെ സ്ഥിരീകരിച്ചു. നിയോജ മണ്ഡലം സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതല്ല സിപിഎമ്മിന്റെ രീതി. രണ്ട് തവണയാണ് ഒരാള്‍ മത്സരിക്കും. പിന്നീട് അയാള്‍ മാറും. സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന് അനുഭവ സമ്പത്ത് ആവശ്യമാണ്. അത് പരിഗണിച്ച് കുറച്ചുപേര്‍ക്ക് ഇളവ് നല്‍കുമെന്നും വിജയരാഘവന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പൊതു തത്വം തന്നെയാണ് രണ്ട് തവണയ്ക്ക് ശേഷം മാറി നില്‍ക്കുകയെന്നത്. കോണ്‍ഗ്രസും ഞങ്ങളും തമ്മിലുള്ള വ്യത്യാസം അതാണെന്നും, കോണ്‍ഗ്രസില്‍ മരിക്കുന്നത് ഒരു നേതാവ് മണ്ഡലത്തില്‍ തുടരുമെന്നും വിജയരാഘവന്‍ പറഞ്ഞു.


അതേസമയം വിജയരാഘവനെ മത്സരിപ്പിക്കുന്നത് കൊണ്ട് ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകുമോ എന്ന ഭയം സിപിഎമ്മിനുണ്ട്. പാണക്കാട് കുടുംബത്തിനെതിരെ അടക്കം നടത്തിയ വിമര്‍ശനങ്ങളെ സിപിഎം തള്ളിയിരുന്നു. എന്തായാലും മത്സരിക്കാന്‍ സാധ്യത വിജയരാഘവനുണ്ട്. ഇപി ജയരാജന്‍ മത്സരിക്കാതിരിക്കാനാണ് സാധ്യത. അത് സിപിഎം നേതൃത്വത്തിലെ മാറ്റമായും കണ്ടേക്കാം. കെകെ ശൈലജ കൂത്തുപറമ്പില്‍ നിന്ന് മട്ടന്നൂരിലേക്ക് മാറാനാണ് സാധ്യത. രാജേഷിന് പുറമേ പികെ ബിജു, എഎ റഹീം, ജെയ്ക്ക് സി തോമസ്, സച്ചിന്‍ തുടങ്ങിയ യുവനേതാക്കളും മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. വിഎന്‍ വാസവനും മത്സരിച്ചേക്കും.


മൂന്ന് ദിവസത്തെ ചര്‍ച്ചകളാണ് ഇനി സിപിഎമ്മിന് മുന്നിലുള്ളത്. സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരുന്നുണ്ട്. അതിന് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സിപിഎം കടക്കും. തുടര്‍ ഭരണമെന്നതാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും ഏക ലക്ഷ്യം. ഇടതുമുന്നണിയില്‍ പുതിയ ഘടകക്ഷികള്‍ വന്നതിനാല്‍ ചില സീറ്റുകള്‍ വിട്ടുനില്‍കി സിപിഎം മാതൃക കാണിക്കേണ്ടി വരും. ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് എമ്മിന് ചില സീറ്റുകള്‍ സിപിഎം വിട്ടുനല്‍കാന്‍ തയ്യാറാവും. പേരാമ്പ്ര സീറ്റില്‍ നിന്ന് ടിപി രാമകൃഷ്ണന്‍ മാറുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. ഈ സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎമ്മിന് താല്‍പര്യമില്ല.


No comments