"വാട്ട്സാപ്പില്‍ നാളെ മുതല്‍ അയക്കുന്ന മെസേജുകള്‍ക്ക് 3 ബ്ലൂ ടിക് വീണാല്‍ സര്‍ക്കാര്‍ നിങ്ങളുടെ മെസേജ് കണ്ടു", വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കേരള പൊലീസും പിഐബിയും
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്ട്സാപ്പിലും മറ്റ് സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്ന മെസേജുകളില്‍ ഒന്നാണ് നിങ്ങള്‍ അയക്കുന്ന സന്ദേശത്തിനു ൩മൂന്നു ബ്ലൂ ടിക് വീണാല്‍ സര്‍ക്കാര്‍ ആ മെസേജ് കണ്ടു എന്നുള്ളത്.എല്ലാ മെസേജുകളും സര്‍ക്കാരിനും സര്‍ക്കാരിന്റെ മറ്റ് വിഭാഗങ്ങള്‍ക്കും കാണാന്‍ സാധിക്കുമെന്നാണ് ഇത്തരം പ്രചാരണങ്ങളുടെ ഉള്ളടക്കം.
എന്നാല്‍ ഈ മെസേജുകളില്‍ ഉള്ള വിവരങ്ങള്‍ വ്യാജമാണെന്ന് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യുറോയെ ഉദ്ദരിച്ച കേരള പൊലീസും അറിയിച്ചിട്ടുണ്ട്. ഈ മെസേജുകള്‍ ആദ്യം തന്നെ വടക്കെ ഇന്ത്യയില്‍ വന്‍തോതില്‍ വ്യാജ പ്രചാരണം ലഭിച്ചപ്പോഴാണ് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യുറോയുടെ ഫാക്‌ട് ചെക്കില്‍ കണ്ടെത്തിയതായാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

No comments