Breaking News

രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനെ വിമര്‍ശിച്ച്‌ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്


 ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനെ വിമര്‍ശിച്ച്‌ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. 'രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93 രൂപ. സീതയുടെ നേപ്പാളില്‍ 53 രൂപ. രാവണന്റെ ലങ്കയില്‍ 51 രൂപയും' എന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില താരതമ്യേന കുറവായിരുന്നിട്ടും രാജ്യത്തെ ഇന്ധനവില കുത്തനെ ഉയരുന്നതിനെയാണ് സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചത്.

No comments