തോല്‍വിയും സമനിലയുമായി നാണംകെട്ട എട്ടു മത്സരങ്ങള്‍ക്കൊടുവില്‍ ബംഗളൂരു എഫ്.സിക്ക് ജയം
വാസ്കോ: തോല്‍വിയും സമനിലയുമായി നാണംകെട്ട എട്ടു മത്സരങ്ങള്‍ക്കൊടുവില്‍ ബംഗളൂരു എഫ്.സിക്ക് ജയം. ഈസ്റ്റ് ബംഗാളിനെ 2-0ത്തിന് കീഴടക്കിയാണ് ഒന്നര മാസത്തിനു ശേഷം ബംഗളൂരു ഒരു കളി ജയിച്ചത്. സുനില്‍ ഛേത്രിയും ക്ലീറ്റന്‍ സില്‍വയും ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ ഈസ്റ്റ് ബംഗാളിനെ വരിഞ്ഞുകെട്ടിയ മുന്‍ ചാമ്ബ്യന്മാര് ആദ്യ പകുതിയില്‍ പിറന്ന ഗോളിലാണ് കളി ജയിച്ചത്.
ക്ലീറ്റന്‍ സില്‍വ 11ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. 45ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ഗോളി ദേബ്ജിത് മജുംദാറിെന്റ സെല്ഫാണ് രണ്ടാം ഗോളായത്.

No comments