ഗുജറാത്തിന് ഒരിക്കലും ബംഗാളിനു മേല്‍ അധികാരം നേടാന്‍ സാധിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: ഗുജറാത്തിന് ഒരിക്കലും ബംഗാളിനു മേല്‍ അധികാരം നേടാന്‍ സാധിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വടക്കന്‍ ബംഗാളിലെ ആലിപുര്‍ദ്വാറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. ബംഗാള്‍ ബംഗാളികള്‍ തന്നെ ഭരിക്കുമെന്നും അവര്‍ പറഞ്ഞു.
ബംഗാളികളും ബെംഗാളികള്‍ അല്ലാത്തവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ബിഹാറില്‍നിന്നുള്ളവരോ യു.പിയില്‍നിന്നുള്ളവരോ രാജസ്ഥാനില്‍നിന്നുള്ളവരോ ആകട്ടെ നാം എല്ലാവരെയും ഒപ്പം കൂട്ടും. പക്ഷെ നാം ഒരു കാര്യം ഓര്‍ക്കണം ഗുജറാത്തിന് ഒരിക്കലും ബംഗാളിനു മേല്‍ അധികാരം നേടാനാവില്ല. ബംഗാളില്‍ താമസിക്കുന്നവര്‍ ബംഗാള്‍ ഭരിക്കും- മമത വ്യക്തമാക്കി.

No comments